വർഷത്തിൽ ഒരു വീട് പദ്ധതിയുടെ ഭാഗമായി Maths association Malappuram (MAM) മലപ്പുറം പൂക്കോട്ടൂരിൽ നിർമ്മിച്ചു നൽകിയ നാലാമത്തെ വീടിൻ്റെ താക്കോൽ ദാനം മലപ്പുറം ജില്ലാ കലക്ടർ ശ്രീ VR വിനോദ് IAS അവർകൾ നിർവ്വഹിക്കുന്നു.

ഹയർസെക്കൻഡറി മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ വർഷത്തിൽ ഒരു വീട് പദ്ധതിയുടെ ഭാഗമായി പൂക്കോട്ടുരില്‍ നിർമ്മിച്ച നാലാമത്തെ വീടിന്റെ താക്കോൽ സമർപ്പണവും അസോസിയേഷൻ ദിനാചരണ ഉദ്ഘാടനവും കലക്ടർ വി ആര്‍ വിനോദ് IAS നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് നൽകി അസോസിയേഷൻ പ്രസിഡന്റ് പി അലി അധ്യക്ഷത വഹിച്ചു . ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ പി എം അനിൽ, സി ശ്രീനിവാസൻ, എസ് ഹരീഷ് ,എ അബൂബക്കർ, കെ ടി അബ്ദുൽ മുനീർ, മുഹമ്മദ് ആരിഫ് , ജനറൽ സെക്രട്ടറി എസ് അബിത ട്രഷറർ സി എച്ച് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments